.
https://www.facebook.com/mvarthakal
Saturday, June 20, 2015
Wednesday, November 12, 2014
വിവാഹം കഴിച്ച വധു ആണ്‍കുട്ടിയാണെന്ന ഞെട്ടലിലാണ് 37-കാരനായ ബലക് റാം. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഡാന്‍സ് ട്രൂപ്പ് ഉടമയായ ഹുകം സിങിനാണ് ബലക് റാം 50000 രൂപ നല്‍കിയത്. തുടര്‍ന്ന് ഹുകം സിങ് 29 കാരിയായ രാജ് കുമാരിയെ പരിചയപ്പെടുത്തി. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം തന്റെ ഭാര്യയായ രാജ് കുമാരിയല്ല മറിച്ച് പതിനഞ്ചുകാരനായ രാജ് കുമാറാണെന്നും ബലക് റാം മനസ്സിലാക്കി.
എന്നാല്‍ തന്റെ ആണ്‍ ഭാര്യയുമൊത്ത് ബലക് റാം സന്തോഷവാനാണെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന

Sunday, November 9, 2014
രോഗത്തിന്‍റെ അവശതകള്‍ അതിന്‍റെ കാഠിന്യത്തില്‍ നില്‍ക്കുമ്പോഴും
സമൂഹത്തില്‍ അവശതകള്‍ അനുഭവിക്കുന്ന നിരാലംബ്ബരായ, രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന, ജീവിത വഴികളില്‍ അഴുക്കുചാലുകളില്‍ അകപ്പെട്ടുപോയ , നീതി നിഷേധിക്കപ്പെട്ട ജാതി മത ഭേതം കൂടാതെ എല്ലാവര്‍ക്കും ഒരു കൈത്താങ്ങ് ആയി പ്രവര്‍ത്തിക്കുവാന്‍ AJWA VOICE
എന്ന ഫേസ്ബുക്ക് പേജിലൂടെ യുവാക്കളോട് ആഹ്വാനം ചെയ്തു കൊണ്ട്
സോഷ്യല്‍ മീഡിയയിലൂടെയുള്ള തന്‍റെ സാനിദ്ധ്യം അറിയിക്കുകയാണ് മദനി .
കഷ്ടതകള്‍ അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ ഫേസ്ബുക്ക് പേജിലൂടെ
ഉപകാരം ഉണ്ടാകും എന്നാണ് AJWA യുടെ കണക്കു കൂട്ടല്‍. (AJWA യുടെ ഫേസ്ബുക്ക് പേജ് ലിങ്ക് താഴെ )
https://www.facebook.com/pages/AJWA-VOICE/541544319278401
Thursday, October 2, 2014
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. പാക്കിസ്‌താന 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്. 1998ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നേടുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പാക്കിസ്‌താന്‍ ആദ്യ ഗോള്‍ നേടി. പാക്കിസ്‌താന് വേണ്ടി മുഹമ്മദ് റിസ്വാനാണ് ഗോള്‍ നേടിയത്.
എന്നാല്‍ ഏറെ വൈകാതെ ഇന്ത്യ മറുപടി ഗോള്‍ നേടി. കൊദ്‌ജിത്ത് സിങ്ങാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ പാക്കിസ്‌താന്റെ മൂന്ന് ഗോള്‍ ശ്രമങ്ങള്‍ മലയാളി താരം ശ്രീജേഷ് സമര്‍ത്ഥമായി തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്. ഇന്ത്യയും പാക്കിസ്‌താനും ഏഷ്യാഡ് ഹോക്കിയില്‍ ഏറ്റുമുട്ടിയ ഭൂരിപക്ഷം മത്സരങ്ങളിലും പാക്കിസ്‌താനായിരുന്നു വിജയം. അതുകൊണ്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഇന്ത്യ നേടിയ ഏഷ്യാഡ് ഹോക്കി സ്വര്‍ണം ഇരട്ടി മധുരമായി.
ഹോക്കിയിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ വനിതകളുടെ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം ടിന്റു ലൂക്ക ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റിക്കാര്‍ഡോടെയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്. ടിന്റു ലൂക്ക നേടിയ നിര്‍ണ്ണായക ലീഡാണ് ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക് നയിച്ചത്.

Wednesday, October 1, 2014
തിരുവനന്തപുരം: ഈ മാസം 30 ന് അടച്ചുപൂട്ടിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംസ്‌ഥാനത്തെ ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി. 39 ലധികം ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് നിര്‍ത്തലാക്കിയത്. ബവ്‌റിജസ് കോര്‍പറേഷന്റെ 34 വില്‍പ്പന കേന്ദ്രവും കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചു വില്‍പ്പനശാലകളുമാണു പൂട്ടിയത്. ഇവ പൂര്‍ണ്ണമായും അടച്ചുപൂട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഘട്ടം ഘട്ടമായി മദ്യ നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനായി വര്‍ഷം തോറും പത്തു ശതമാനം സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബര്‍ രണ്ടു മുതലാണ് ഇത് നടപ്പിലാകുന്നത്. പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം, തേവലക്കര, ഭരണിക്കാവ്, കളര്‍കോട്, പിച്ചു ഐയ്യര്‍, വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല, പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മാങ്കുളം, മുല്ലശേരി കനാല്‍, പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, പഴയന്നൂര്‍, ഗുരുവായൂര്‍, മുണ്ടുപാലം, പാലക്കാട് ടൗണ്‍, തൃത്താല, പട്ടാമ്പി, വണ്ടൂര്‍, പരപ്പനങ്ങാടി, മുക്കം, താമരശേരി , കല്ലായി റോഡ്, ചീപ്പാട്, പടിഞ്ഞാറേത്തറ, ഉളിക്കല്‍, കളിക്കടവ് എന്നിവയാണ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍.
പീരുമേട്, കുളത്തൂപ്പുഴ, മേപ്പാടി, കോട്ടയം, മൂവാറ്റുപുഴ എന്നിങ്ങനെ കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ച് വില്‍പ്പന കേന്ദ്രങ്ങളും നിര്‍ത്തലാക്കിയതായിട്ടാണ് വിവരം. ബവ്‌റിജസ് കോര്‍പറേഷനു 338 വില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിനു 46 വില്‍പ്പനശാലകളുമാണുള്ളത്.
Tuesday, September 30, 2014
കൊച്ചി: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചെന്നും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപിച്ചു പിതാവ് എസ്.പിക്കു പരാതി നല്‍കി. ശൈശവവിവാഹത്തില്‍നിന്നു മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ഊരമന സ്വദേശി രമേശനാണ് എറണാകുളം റൂറല്‍ എസ്.പിക്കു പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച്, എസ്.പിയുടെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.
മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയായ പതിനേഴുകാരിയെക്കൊണ്ടു ബന്ധുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ കല്യാണം കഴിപ്പിച്ചെന്നാണു പിതാവിന്റെ ആരോപണം. പെണ്‍കുട്ടിയുടെ അമ്മയെയും മറ്റു രണ്ടുപേരെയും പ്രതികളാക്കിയാണു പരാതി.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും കഴിഞ്ഞദിവസം ഒളിച്ചോടിയിരുന്നു. ഇതേത്തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട്ടുണ്ടെന്നു കണ്ടെത്തി.
ഈ സംഭവവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ പിതാവായ രമേശനെ രാവിലെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പാതിരാത്രിവരെ അനധികൃത കസ്‌റ്റഡിയില്‍വച്ചതായും ആരോപണമുണ്ട്.
ഒളിച്ചോടിയവര്‍ രാത്രിവൈകി സ്‌റ്റേഷനിലെത്തിയതോടെയാണു രമേശനെ വിട്ടത്. തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും രമേശന്റെ പരാതിയില്‍ പറയുന്നു. മകനും പെണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്നു രമേശന്‍ അറിയിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കുശേഷം പോലീസ് കോടതിയില്‍ ഹാജരാക്കി. ആണ്‍കുട്ടിയെ വിട്ടയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, മകനെ പിന്നീടു പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്നു ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു രമേശന്‍ പറയുന്നു. രണ്ടു ദിവസമായി മകന്‍ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നും രമേശന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് എസ്.പിക്കു പരാതി നല്‍കിയത്.

വാഷിംഗ്‌ടണ്‍ ഡി.സി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഒരുക്കിയ അത്താഴ വിരുന്നില്‍ മിഷേല്‍ ഒബാമയുടെ അസാനിധ്യം പ്രത്യേകം ശ്രദ്ധ നേടി. നവരാത്രി വ്രതത്തിലാണ് മോഡിയെങ്കിലും വിഭവ സമൃദ്ധമായസദ്യയാണ് വിരുന്നിന് ഒബാമ ഒരുക്കിയിരുന്നത്.
വൈറ്റ് ഹൗസിലെ ബ്‌ളൂ റൂമിലായിരുന്നു ക്ഷണിക്കപ്പെട്ട 16 പേര്‍ക്ക് അത്താഴ വിരുന്ന്. ഇന്ത്യന്‍ വിഭവങ്ങളും ഒരുക്കുന്നതില്‍ വൈറ്റ്‌് ഹൗസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂടു വെള്ളം മാത്രമായിരുന്നു കഴിച്ചത്. 90 മിനിറ്റിലേറെ നീണ്ട വിരുന്നില്‍ മോഡി സംസാരിച്ചത് ഇംഗ്‌ളീഷിലായിരുന്നു. പ്രസിഡന്റ് ഒബാമ ഗുജറാത്തി ഭാഷയില്‍ സ്വാഗതമോതുന്നതിന് ഉപയോഗിക്കുന്ന കേം ചോ എന്നു പറഞ്ഞാണ് ഒബാമ മോഡിയെ എതിരേറ്റത്. വിരുന്നില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കാരുടെ ഇഷ്‌ടഭോജനമായ ബീഫ് പട്ടികയില്‍ നിന്ന്‌് അപ്രത്യക്ഷമായിരുന്നു. പകരം പന്നി ഇറച്ചിയായിരുന്നു സ്‌ഥാനം പിടിച്ചത്.
മോഡിക്കു വേണ്ടി ഇളനീര്‍ വെള്ളവും ഓറഞ്ചു ജ്യൂസും ഒരുക്കിയിരുന്നുവെങ്കിലും അദ്ദേഹം ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. മോഡിയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും അമേരിക്കയിലെ ഇന്ത്യന്‍ അബാസിഡര്‍ ജയശങ്കറും അനുഗമിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്ന മറ്റൊരു രാഷ്ര്‌ടതലവനുമായി രണ്ടു തവണ കൂടി കാഴ്‌ച്ച നടത്തുക എന്നത് അപൂര്‍വ്വമാണ്. മോഡിയുടെ കാര്യത്തില്‍ ഇതും സംഭവിച്ചു. രണ്ടു ദിവസത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനിടയില്‍ രണ്ടു തവണയാണ് ഇരുവരും കാണുന്നത്.
വെളുത്ത പൈജാമയും കുര്‍ത്തയും കറുത്ത ഇന്ത്യന്‍ ഹാഫ് കോട്ടും ധരിച്ച മോഡിയെ ഫുള്‍ സൂട്ടണിഞ്ഞാണ് ഒബാമ എതിരേറ്റത്. ഒബാമയുടെ അത്താഴ വിരുന്ന് നീണ്ടതോടെ ചൊവ്വാഴ്‌ചത്തെ പരിപാടികള്‍ മോഡിക്കു റദ്ദാക്കേണ്ടി വന്നു.
മോഡി താമസിക്കുന്ന ബ്‌ളയര്‍ ഹൗസിനു പുറത്ത് ഇന്ത്യന്‍ വംശജര്‍ നൃത്തപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച്ച രാവിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയാണ് മോഡി വാഷിംഗ്‌ടണ്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിന് തുടക്കമിട്ടത്.
ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ ഇന്ത്യന്‍ വംശജര്‍ തടച്ചുകൂടിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രധാനമന്ത്രിക്ക് വേണ്ടി ഇന്ത്യന്‍ പ്രാതല്‍ ഒരുക്കിയിരുന്നു.

Subscribe to:
Posts (Atom)