Tuesday, September 30, 2014

വാഷിംഗ്‌ടണ്‍ ഡി.സി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടി അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമ ഒരുക്കിയ അത്താഴ വിരുന്നില്‍ മിഷേല്‍ ഒബാമയുടെ അസാനിധ്യം പ്രത്യേകം ശ്രദ്ധ നേടി. നവരാത്രി വ്രതത്തിലാണ്‌ മോഡിയെങ്കിലും വിഭവ സമൃദ്ധമായസദ്യയാണ്‌ വിരുന്നിന്‌ ഒബാമ ഒരുക്കിയിരുന്നത്‌.
വൈറ്റ്‌ ഹൗസിലെ ബ്‌ളൂ റൂമിലായിരുന്നു ക്ഷണിക്കപ്പെട്ട 16 പേര്‍ക്ക്‌ അത്താഴ വിരുന്ന്‌. ഇന്ത്യന്‍ വിഭവങ്ങളും ഒരുക്കുന്നതില്‍ വൈറ്റ്‌് ഹൗസ്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂടു വെള്ളം മാത്രമായിരുന്നു കഴിച്ചത്‌. 90 മിനിറ്റിലേറെ നീണ്ട വിരുന്നില്‍ മോഡി സംസാരിച്ചത്‌ ഇംഗ്‌ളീഷിലായിരുന്നു. പ്രസിഡന്റ്‌ ഒബാമ ഗുജറാത്തി ഭാഷയില്‍ സ്വാഗതമോതുന്നതിന്‌ ഉപയോഗിക്കുന്ന കേം ചോ എന്നു പറഞ്ഞാണ്‌ ഒബാമ മോഡിയെ എതിരേറ്റത്‌. വിരുന്നില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കാരുടെ ഇഷ്‌ടഭോജനമായ ബീഫ്‌ പട്ടികയില്‍ നിന്ന്‌് അപ്രത്യക്ഷമായിരുന്നു. പകരം പന്നി ഇറച്ചിയായിരുന്നു സ്‌ഥാനം പിടിച്ചത്‌.
മോഡിക്കു വേണ്ടി ഇളനീര്‍ വെള്ളവും ഓറഞ്ചു ജ്യൂസും ഒരുക്കിയിരുന്നുവെങ്കിലും അദ്ദേഹം ചൂടുവെള്ളം മാത്രമാണ്‌ കുടിച്ചത്‌. മോഡിയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലും അമേരിക്കയിലെ ഇന്ത്യന്‍ അബാസിഡര്‍ ജയശങ്കറും അനുഗമിച്ചു.
അമേരിക്കന്‍ പ്രസിഡന്റ്‌ അമേരിക്ക സന്ദര്‍ശിക്കുന്ന മറ്റൊരു രാഷ്ര്‌ടതലവനുമായി രണ്ടു തവണ കൂടി കാഴ്‌ച്ച നടത്തുക എന്നത്‌ അപൂര്‍വ്വമാണ്‌. മോഡിയുടെ കാര്യത്തില്‍ ഇതും സംഭവിച്ചു. രണ്ടു ദിവസത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനിടയില്‍ രണ്ടു തവണയാണ്‌ ഇരുവരും കാണുന്നത്‌.
വെളുത്ത പൈജാമയും കുര്‍ത്തയും കറുത്ത ഇന്ത്യന്‍ ഹാഫ്‌ കോട്ടും ധരിച്ച മോഡിയെ ഫുള്‍ സൂട്ടണിഞ്ഞാണ്‌ ഒബാമ എതിരേറ്റത്‌. ഒബാമയുടെ അത്താഴ വിരുന്ന്‌ നീണ്ടതോടെ ചൊവ്വാഴ്‌ചത്തെ പരിപാടികള്‍ മോഡിക്കു റദ്ദാക്കേണ്ടി വന്നു.
മോഡി താമസിക്കുന്ന ബ്‌ളയര്‍ ഹൗസിനു പുറത്ത്‌ ഇന്ത്യന്‍ വംശജര്‍ നൃത്തപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച്ച രാവിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയാണ്‌ മോഡി വാഷിംഗ്‌ടണ്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിന്‌ തുടക്കമിട്ടത്‌.
ഇന്ത്യന്‍ എംബസിക്ക്‌ മുമ്പില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ ഇന്ത്യന്‍ വംശജര്‍ തടച്ചുകൂടിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രധാനമന്ത്രിക്ക്‌‌ വേണ്ടി ഇന്ത്യന്‍ പ്രാതല്‍ ഒരുക്കിയിരുന്നു.

No comments:

Post a Comment

About

https://www.facebook.com/mvarthakal

Like Us

വാത്തകള്‍ നേരോടെ നിങ്ങള്‍ക്ക് മുന്‍പില്‍