Thursday, October 2, 2014

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഇന്ത്യക്ക്‌ സ്വര്‍ണം. പാക്കിസ്‌താന 4-1ന്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്‌. 1998ന്‌ ശേഷം ഇത്‌ ആദ്യമായാണ്‌ ഇന്ത്യ ഏഷ്യന്‍ ഗെയിംസ്‌ സ്വര്‍ണ മെഡല്‍ നേടുന്നത്‌. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ട മത്സരത്തില്‍ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ്‌ ഇന്ത്യ സ്വര്‍ണം നേടിയത്‌. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പാക്കിസ്‌താന്‍ ആദ്യ ഗോള്‍ നേടി. പാക്കിസ്‌താന്‌ വേണ്ടി മുഹമ്മദ്‌ റിസ്വാനാണ്‌ ഗോള്‍ നേടിയത്‌.

എന്നാല്‍ ഏറെ വൈകാതെ ഇന്ത്യ മറുപടി ഗോള്‍ നേടി. കൊദ്‌ജിത്ത്‌ സിങ്ങാണ്‌ ഇന്ത്യക്ക്‌ വേണ്ടി ഗോള്‍ നേടിയത്‌. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീങ്ങി. ഷൂട്ടൗട്ടില്‍ പാക്കിസ്‌താന്റെ മൂന്ന്‌ ഗോള്‍ ശ്രമങ്ങള്‍ മലയാളി താരം ശ്രീജേഷ്‌ സമര്‍ത്ഥമായി തടഞ്ഞിട്ടതാണ്‌ ഇന്ത്യക്ക്‌ വിജയം കൊണ്ടുവന്നത്‌. ഇന്ത്യയും പാക്കിസ്‌താനും ഏഷ്യാഡ്‌ ഹോക്കിയില്‍ ഏറ്റുമുട്ടിയ ഭൂരിപക്ഷം മത്സരങ്ങളിലും പാക്കിസ്‌താനായിരുന്നു വിജയം. അതുകൊണ്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്ന്‌ ഇന്ത്യ നേടിയ ഏഷ്യാഡ്‌ ഹോക്കി സ്വര്‍ണം ഇരട്ടി മധുരമായി.

ഹോക്കിയിലെ സുവര്‍ണ്ണ നേട്ടത്തിന്‌ പിന്നാലെ വനിതകളുടെ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം ടിന്റു ലൂക്ക ഉള്‍പ്പെട്ട ടീമാണ്‌ സ്വര്‍ണം നേടിയത്‌. ഗെയിംസ്‌ റിക്കാര്‍ഡോടെയാണ്‌ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്‌. ടിന്റു ലൂക്ക നേടിയ നിര്‍ണ്ണായക ലീഡാണ്‌ ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക്‌ നയിച്ചത്‌.
Read more ...

Wednesday, October 1, 2014


തിരുവനന്തപുരം: ഈ മാസം 30 ന്‌ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംസ്‌ഥാനത്തെ ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി. 39 ലധികം ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങളാണ്‌ നിര്‍ത്തലാക്കിയത്‌. ബവ്‌റിജസ്‌ കോര്‍പറേഷന്റെ 34 വില്‍പ്പന കേന്ദ്രവും കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചു വില്‍പ്പനശാലകളുമാണു പൂട്ടിയത്‌. ഇവ പൂര്‍ണ്ണമായും അടച്ചുപൂട്ടി സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.

ഘട്ടം ഘട്ടമായി മദ്യ നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനായി വര്‍ഷം തോറും പത്തു ശതമാനം സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുമെന്ന്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബര്‍ രണ്ടു മുതലാണ്‌ ഇത്‌ നടപ്പിലാകുന്നത്‌. പാപ്പനംകോട്‌, വട്ടപ്പാറ, മാരായമുട്ടം, തേവലക്കര, ഭരണിക്കാവ്‌, കളര്‍കോട്‌, പിച്ചു ഐയ്യര്‍, വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല, പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മാങ്കുളം, മുല്ലശേരി കനാല്‍, പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, പഴയന്നൂര്‍, ഗുരുവായൂര്‍, മുണ്ടുപാലം, പാലക്കാട്‌ ടൗണ്‍, തൃത്താല, പട്ടാമ്പി, വണ്ടൂര്‍, പരപ്പനങ്ങാടി, മുക്കം, താമരശേരി , കല്ലായി റോഡ്‌, ചീപ്പാട്‌, പടിഞ്ഞാറേത്തറ, ഉളിക്കല്‍, കളിക്കടവ്‌ എന്നിവയാണ്‌ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍.

പീരുമേട്‌, കുളത്തൂപ്പുഴ, മേപ്പാടി, കോട്ടയം, മൂവാറ്റുപുഴ എന്നിങ്ങനെ കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ച്‌ വില്‍പ്പന കേന്ദ്രങ്ങളും നിര്‍ത്തലാക്കിയതായിട്ടാണ്‌ വിവരം. ബവ്‌റിജസ്‌ കോര്‍പറേഷനു 338 വില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിനു 46 വില്‍പ്പനശാലകളുമാണുള്ളത്‌.
Read more ...

About

https://www.facebook.com/mvarthakal

Like Us

വാത്തകള്‍ നേരോടെ നിങ്ങള്‍ക്ക് മുന്‍പില്‍