ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. പാക്കിസ്‌താന 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്. 1998ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നേടുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പാക്കിസ്‌താന്‍ ആദ്യ ഗോള്‍ നേടി. പാക്കിസ്‌താന് വേണ്ടി മുഹമ്മദ് റിസ്വാനാണ് ഗോള്‍ നേടിയത്.
എന്നാല്‍ ഏറെ വൈകാതെ ഇന്ത്യ മറുപടി ഗോള്‍ നേടി. കൊദ്‌ജിത്ത് സിങ്ങാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ പാക്കിസ്‌താന്റെ മൂന്ന് ഗോള്‍ ശ്രമങ്ങള്‍ മലയാളി താരം ശ്രീജേഷ് സമര്‍ത്ഥമായി തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്. ഇന്ത്യയും പാക്കിസ്‌താനും ഏഷ്യാഡ് ഹോക്കിയില്‍ ഏറ്റുമുട്ടിയ ഭൂരിപക്ഷം മത്സരങ്ങളിലും പാക്കിസ്‌താനായിരുന്നു വിജയം. അതുകൊണ്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഇന്ത്യ നേടിയ ഏഷ്യാഡ് ഹോക്കി സ്വര്‍ണം ഇരട്ടി മധുരമായി.
ഹോക്കിയിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ വനിതകളുടെ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം ടിന്റു ലൂക്ക ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റിക്കാര്‍ഡോടെയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്. ടിന്റു ലൂക്ക നേടിയ നിര്‍ണ്ണായക ലീഡാണ് ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക് നയിച്ചത്.

No comments:
Post a Comment